തമിഴ്‌നാട്ടിലെ കീഴടി ഉദ്ഖനനത്തിൽ ലഭിച്ചതിന് സമാനമായ, സംഘകാല സംസ്കാരത്തിന്റെയും ബുദ്ധ പാരമ്പര്യത്തിന്റെയും തെളിവുകൾ കൊടുങ്ങല്ലൂരിന് സമീപമുള്ള പട്ടണം പര്യവേഷണത്തിൽനിന്നും ലഭിച്ചിരുന്നു. ഇവിടെനിന്നും ബുദ്ധിസത്തിന്റെ അടയാളങ്ങൾ ലഭിച്ചു തുടങ്ങിയതോടെയാണ് ബ്രാഹ്മണിക-ഹൈന്ദവ യാഥാസ്ഥിതിക ചരിത്രലോബി പട്ടണം പര്യവേഷണം അട്ടിമറിക്കാനും അവസാനിപ്പിക്കാനും ശ്രമിച്ചതെന്ന് കാലടി സർവ്വകലാശാല അസോ. പ്രൊഫസറും ചരിത്രകാരനുമായ ഡോ. അജയ് ശേഖർ അഭിപ്രായപ്പെടുന്നു.