കെ.ജി. ശങ്കരപ്പിള്ള

കെ.ജി. ശങ്കരപ്പിള്ള

കവി, എഴുത്തുകാരൻ. 1970-കളിൽ മലയാള കവിതയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ആധുനികതാ പ്രസ്ഥാനത്തിന്റെ (Modernism) മുന്നണിപ്പോരാളികളിൽ ഒരാളാണ് കെ.ജി. ശങ്കരപ്പിള്ള. എറണാകുളം മഹാരാജാസ് കോളേജ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ കോളേജുകളിൽ മലയാളം അധ്യാപകനായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒരു നല്ല പ്രഭാഷകൻ കൂടിയാണദ്ദേഹം. എഴുത്തച്ഛൻ പുരസ്ക്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്കാരം, പി. കുഞ്ഞിരാമൻ നായർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

All Blogs