ഡോ. സ്മിത പി. കുമാർ | കെ.വി. മനോജ്

ഡോ. സ്മിത പി. കുമാർ | കെ.വി. മനോജ്

കെ.വി. മനോജ് : കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശി. ചരിത്രത്തിലും, രാഷ്ട്രതന്ത്രശാസ്ത്രത്തിലും, മാനേജ്‌മെന്റിലും, വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദം. യു.എസ് ഗവൺമെന്റിന്റെ ഫുൾബ്രൈറ്റ് ഫെലോഷിപ്പ് നേടിയിട്ടുണ്ട്. സംസ്ഥാന അധ്യാപക ഗവേഷണ പരിശീലനസമിതിയിൽ റിസർച്ച് ഓഫീസറായിരുന്നു. 2013-ലെ പാഠ്യപദ്ധതി പരിഷ്കരണത്തിൽ സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങളുടെ അക്കാദമിക് കോ-ഓർഡിനേറ്ററായിരുന്നു. ദേശീയവിദ്യാഭ്യാസ നയം-ചരിത്രം, ദർശനം, രാഷ്ട്രീയം, ഓൺലൈൻ വിദ്യാഭ്യാസം-പ്രയോഗം, പ്രതിവായന എന്നീ പുസ്തകങ്ങളുടെ എഡിറ്ററും നമ്മൾ അറിയേണ്ട കേരളം, സമകാലിക ഇന്ത്യൻ വിദ്യാഭ്യാസം-പാഠവും, പാഠഭേദങ്ങളും എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ്. ആനുകാലികങ്ങളിൽ കോളമിസ്റ്റാണ്. നിലവിൽ വയനാട് ജില്ലയിലെ വടുവൻചാൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലാണ്. വയനാട് മീനങ്ങാടിയിൽ താമസിക്കുന്നു. ഡോ. സ്മിത പി. കുമാർ : തൃശൂർ സ്വദേശി. സസ്യശാസ്ത്രം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. സസ്യശാസ്ത്രത്തിൽ പരമ്പരാഗത വൈദ്യമേഖലയുമായി ബന്ധപ്പെട്ട ഗവേഷണത്തിന് കണ്ണൂർ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്. അധ്യാപക വിദ്യാഭ്യാസ മേഖലയിൽ രണ്ടു ദശകത്തോളമുള്ള പ്രവൃത്തിപരിചയം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ, ലക്ഷദ്വീപ് ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ്, ബി.എഡ് കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ആയിരുന്നു. വിദ്യാഭ്യാസം, തദ്ദേശീയ വൈദ്യം, പരിസ്ഥിതി, സാമൂഹിക വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് പുസ്തകങ്ങളും, നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

All Blogs