2017 ജൂലൈ 18-നാണ് പോലീസിന്റെ ക്രൂരമർദ്ദനത്തെയും പീഡനത്തെയും തുടർന്ന് ദലിത് യുവാവ് വിനായകൻ ആത്മഹത്യ ചെയ്യുന്നത്. വിനായകന്റെ മരണത്തോടെ ആ കുടുംബം തകർന്നു; നീതി ലഭ്യമാവുക സാധ്യമല്ലാത്ത നിലയിൽ കേസ് അട്ടിമറിക്കപ്പെടുന്നു. വിനായകന്റെ അച്ഛൻ സി.കെ. കൃഷ്ണൻ താൻ നേരിട്ടുകൊണ്ടിരിക്കുന്ന അനീതിയെക്കുറിച്ചും ദുരന്തപൂർണ്ണമായ ജീവിതത്തെക്കുറിച്ചുമുള്ള റിപ്പോർട്ട്.