കേരളത്തിൽ നടക്കുന്ന 'വികസന'ത്തിൽ സാമൂഹിക നീതി പരിപൂർണ്ണമായും സാമ്പത്തിക ദാരിദ്ര്യത്തിന്റെ മറവിൽ അട്ടിമറിക്കപ്പെട്ടു. കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ഇരകളാകേണ്ടി വന്നത് ആരാണ്? രണ്ടാം ഭൂപരിഷ്‌കരണം, എസ്‌സി-എസ്ടി വിഭാഗങ്ങളുടെ ഫണ്ട് വിനിയോഗത്തിന് പുതിയ നിയമം കൊണ്ടുവരുമെന്ന പ്രഖ്യാപനം, ട്രൈബൽ സർവകലാശാല, ആദിവാസി മേഖലയിലെ തദ്ദേശീയ വിജ്ഞാന കേന്ദ്രം, സ്വകാര്യ നിക്ഷേപത്തിലെ നൈതികത, സുസ്ഥിര വികസനം എന്നിവയെക്കുറിച്ച് 'ദി റൂട്ട്സ് മീഡിയ' ചീഫ് എഡിറ്റർ സണ്ണി എം. കപിക്കാട് സംസാരിക്കുന്നു.