Author Image സണ്ണി എം. കപിക്കാട്

അംബേദ്കറെ മുസ്‌ലിം വിരുദ്ധനാക്കുന്നത് ആർ.എസ്.എസ്.-ഹിന്ദുത്വ അജണ്ട

ബാബറി മസ്ജിദ് തകർക്കലിലൂടെ ഹിന്ദുരാഷ്ട്രത്തിൻ്റെ ശിലാസ്ഥാപനം നടത്തിയിട്ട്  ഇന്നേക്ക് 33 വർഷം. ഡോ. ബി.ആർ. അംബേദ്‌കറുടെ പരിനിർവാണദിനം ബാബറി മസ്ജിദ് ധ്വംസനത്തിനു ഹിന്ദുത്വർ തിരഞ്ഞെടുത്തതുതന്നെ ഗൂഢലക്ഷ്യത്തോടെയാണ്. ഡോ. അംബേദ്കറെ ഇല്ലാതാക്കാൻ  ആദ്യകാലത്ത് ശ്രമങ്ങൾ നടത്തിയ ആർ.എസ്.എസ്.- ഹിന്ദുത്വ ശക്തികൾ അതിന് കഴിയില്ല എന്ന ബോധ്യത്തിൽ നിന്നാണ് അംബേദ്കറെ ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുന്നത്. ഇതിന് അവർ വ്യാജമായി വ്യാപകമായി പ്രചരിപ്പിക്കുന്നതാണ് അംബേദ്‌കർ മുസ്‌ലിം വിരുദ്ധൻ ആയിരുന്നു എന്ന വാദം. ഇത് എത്രത്തോളം വസ്തുതാപരമാണ്? സണ്ണി എം. കപിക്കാട് I എഡിറ്റോറിയൽ.