Author Image അനഘ ശശി
10 Aug 2026

മലയാളം സർവകലാശാലയിലെ ജാതി വിവേചനങ്ങൾ

2024 മാർച്ചിലാണ് അനഘ ശശി മലയാളം സർവകലാശാലയിലെ പരിസ്ഥിതി പഠന വിഭാഗത്തിൽ ഗവേഷണത്തിന് ചേരുന്നത്. ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ ഫെല്ലോഷിപ്പും UGC NET-ഉം നേടിയ അനഘയ്ക്ക് രണ്ടര വർഷമായിട്ടും ഗവേഷണം തുടങ്ങാൻ അധികാരികൾ സമ്മതിക്കുന്നില്ല. ആറു മാസത്തിനുള്ളിൽ നടക്കേണ്ട ഡോക്ടറൽ കമ്മിറ്റി പോലും ഇതുവരെ നടത്തിയിട്ടില്ല. കൂടാതെ ഫെല്ലോഷിപ്പ് തിരിച്ചടപ്പിക്കുമെന്ന ഭീഷണിയും ലാബിലെ ക്ലീനിങ് ജോലിയും ചെയ്യേണ്ടി വരുന്നു. ദലിത് വിഭാഗത്തിൽപ്പെടുന്ന അനഘ ശശി താൻ നേരിടുന്ന ജാതി വിവേചനങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുന്നു.

Share this link