കൊളുക്കൻ: തകർക്കപ്പെട്ട ആദിവാസി ജീവിതത്തിന്റെയും ചരിത്രത്തിന്റെയും നേർചിത്രം
ആദിവാസി ഭാഷയിൽ രചിക്കപ്പെട്ട കേരളത്തിലെ ആദ്യ നോവലാണ് 'കൊളുക്കൻ'. ഊരാളി വിഭാഗത്തിൽ നിന്നുള്ള എഴുത്തുകാരി സ്വന്തം മാതൃഭാഷയിലാണ് നോവൽ രചിച്ചിരിക്കുന്നത്. ഊരാളി ജനതയുടെ ജീവിതവും സംസ്കാരവും അവർ നേരിടുന്ന സംഘർഷങ്ങളും നോവലിൽ തെളിഞ്ഞുനിൽക്കുന്നു. ജനിച്ചുവളർന്ന സ്വന്തം മണ്ണിൽ തകർക്കപ്പെടുകയും പുറംതള്ളപ്പെടുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്യുന്ന ആദിവാസിയുടെ വിസ്മരിക്കപ്പെട്ട ചരിത്രത്തിന്റെ നേർചിത്രം കൂടിയാണ് 'കൊളുക്കൻ'. നോവലിന്റെ പശ്ചാത്തലത്തെക്കുറിച്ചും, ഇത് എഴുതാനുണ്ടായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും എഴുത്തുകാരി പുഷ്പമ്മ സംസാരിക്കുന്നു.https://www.youtube.com/watch?v=WOMIywDdchQ