തിരുപ്പതി പി
ലണ്ടൻ 10 കിംഗ് ഹെൻറീസ് റോഡിലുള്ള ഡോ. ബി.ആർ. അംബേദ്കറുടെ വസതി ഇന്ന് അറിവിന്റെയും സാമൂഹിക നീതിയുടെയും പൈതൃകം കാത്തുസൂക്ഷിക്കുന്ന ഒരു അന്താരാഷ്ട്ര സ്മാരകമാണ്. വിദ്യാഭ്യാസം, സമത്വം, സാമൂഹിക നീതി എന്നിവയോടുള്ള ഡോ. അംബേദ്കറുടെ പ്രതിബദ്ധതയുടെ തെളിവായിട്ടാണ് ഈ വസതി നിലകൊള്ളുന്നത്. ചരിത്രപ്രസിദ്ധമായ ഈ വസതിയുടെ താക്കോലുകളും രേഖകളും, അതിന്റെ ഉടമസ്ഥർ, അർജുനി-മോർഗോൺ മണ്ഡലത്തിലെ ജനപ്രതിനിധിയും മഹാരാഷ്ട്രയിലെ മുൻ സാമൂഹിക നീതി വകുപ്പ് മന്ത്രിയുമായിരുന്ന രാജ്കുമാർ ബദോലെയ്ക്ക് 2015-ൽ കൈമാറി.
https://www.roundtableindia.co.in/the-distance-ambedkar-travelled-the-distance-we-still-travel/