Author Image എം.പി. സുരേന്ദ്രൻ

തൃശൂർ പൂരം എത്രത്തോളം ജനാധിപത്യപരമാണ്?

തൃശൂർ പൂരം നടത്തുന്നത് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളാണ്. ഈ രണ്ട് ദേവസ്വങ്ങളിലും ഹിന്ദുക്കളുടെ 73 ശതമാനം വരുന്ന ഈഴവർക്കോ, ദലിതർക്കോ, മറ്റ് പിന്നോക്ക സമുദായങ്ങൾക്കോ യാതൊരു പങ്കാളിത്തവും അധികാരവുമില്ല. ഈ  ദേവസ്വങ്ങളുടെ ഭരണഘടനയനുസരിച്ചു നായർ തൊട്ട് മുകളിലേക്കുള്ള സമുദായങ്ങൾക്ക് മാത്രമേ അംഗങ്ങളാകാൻ കഴിയൂ. തൃശൂർ പൂരത്തന്റെ ചരിത്രം, ജാതി മേൽക്കോയ്മയുടെ നാൾവഴികൾ, സാംസ്കാരിക വൈവിധ്യങ്ങൾ എന്നിവയെക്കുറിച്ച് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എം.പി. സുരേന്ദ്രൻ സംസാരിക്കുന്നു.