ഇ-ഗ്രാന്റ്സ് നിഷേധം: ദലിത്-ആദിവാസി വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം തടയപ്പെടുന്നു
ഇ-ഗ്രാന്റ്സിനായി സമരം ചെയ്യേണ്ടിവരുന്നത് ഒരു ഗതികേടാണ്. ദലിത്-ആദിവാസി വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത് തങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്. ആധുനിക കാലത്ത് ജാതി എങ്ങനെയാണ് ഭരണകൂട സംവിധാനങ്ങളിൽ പ്രവർത്തിക്കുന്നത് എന്നതിന്റെ ഉദാഹരണമാണ് ഇ-ഗ്രാന്റ്സ് അട്ടിമറി. ഇ-ഗ്രാന്റ്സ് നിഷേധത്തിലൂടെ ദലിത്-ആദിവാസി വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം തടയുകയാണ്. ആദിശക്തി സമ്മർ സ്‌കൂൾ പ്രവർത്തകരായ വിദ്യ ബി.എസ്., സൂര്യലക്ഷ്മി എസ്. എന്നിവർ സംസാരിക്കുന്നു.